Skip to main content

പട്ടികജാതി വികസന വകുപ്പിന്റെ ട്രേസ് പദ്ധതി: ക്ലറിക്കല്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു

പട്ടികജാതി വികസന വകുപ്പിന്റെ ട്രേസ് പരിശീലന പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ ക്ലറിക്കല്‍ അസിസ്റ്റന്റുമാരെ താത്ക്കാലികാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 12,000 രൂപ ഓണറേറിയം വ്യവസ്ഥയിലാണ് നിയമനം. ബിരുദവും ആറു മാസത്തില്‍ കുറയാത്ത പി.എസ്.സി. അംഗീകൃത കംപ്യൂട്ടര്‍ കോഴ്‌സ് പാസ്സായവരും 21-നും 35-നും ഇടയില്‍ പ്രായമുള്ളവരുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. മുന്‍ വര്‍ഷങ്ങളിലെ പരിശീലന പദ്ധതി പ്രകാരം രണ്ട് വര്‍ഷം പരിശീലനം പൂര്‍ത്തിയാക്കിയവരെ പരിഗണിക്കില്ല.  ബ്ലോക്ക്, നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും അപേക്ഷാ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ 13-ന് വൈകിട്ട് അഞ്ചിനകം മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍- 0483-2734901.

date