Skip to main content

നോർക്ക സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു

മടങ്ങിയെത്തിയ പ്രവാസികൾക്ക് നാട്ടിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനായി പെരുമ്പടപ്പിൽ നോർക്ക സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു. നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഒരുക്കിയ പരിപാടി പ്രസിഡന്റ് റമീന ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാബിറ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു.
പ്രവാസികള്‍ക്കായുളള നോര്‍ക്ക റൂട്ട്സ് പദ്ധതികളെക്കുറിച്ച് എന്‍.ബി.എഫ്.സി പ്രോജക്ട് മാനേജർ കെ.വി. സുരേഷും വ്യവസായ വകുപ്പ് പദ്ധതികളെക്കുറിച്ച് വ്യവസായ വികസന ഓഫീസർ കെ. ദിലീപ് കുമാറും ക്ലാസുകളെടുത്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഉസ്മാൻ ഇ.കെ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.ആര്‍ അഭിലാഷ് തുടങ്ങിയവര്‍ സംസാരിച്ചു. എൺപതോളം പ്രവാസികളാണ് ശിൽപശാലയിൽ പങ്കെടുത്തത്.

date