Skip to main content

ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ജില്ലാതല അധ്യാപക പരിശീലനം സംഘടിപ്പിച്ചു

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ അഭിമുഖ്യത്തില്‍ ജില്ലാതല അധ്യാപക പരിശീലനം സംഘടിപ്പിച്ചു. ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ നടന്ന പരിപാടി കമ്മിഷന്‍ ആക്ടിംഗ് ചെയര്‍പെഴ്‌സണ്‍ സിസിലി ജോസഫ് ഉദ്ഘാടനം ചെയ്തു. കമ്മിഷന്‍ അംഗം ഡോ. എഫ് വില്‍സണ്‍ അധ്യക്ഷനായി. കുട്ടികളുടെ അവകാശങ്ങളും കര്‍ത്തവ്യങ്ങളും- നിയമപരമായ സമീപനങ്ങളും സംവിധാനങ്ങളും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ എന്ന വിഷയത്തില്‍  ഡോ. എഫ് വില്‍സണും നൂതന കാലത്തെ കുട്ടികളുടെ മാനസികാരോഗ്യപ്രശ്‌നങ്ങളും അധ്യാപകര്‍ നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തില്‍ ഡോ. മോഹന്‍ റോയിയും ക്ലാസ് എടുത്തു

date