കായിക വികസന ഡയറക്ടറേറ്റിന് കീഴിലെ സ്പോർട്സ് സ്കൂളുകളിൽ താത്ക്കാലിക നിയമനം: അപേക്ഷകൾ നവംബർ 5 വരെ നൽകാം*
കായിക യുവജനകാര്യ ഡയറക്ടറേറ്റിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി. വി. രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിൽ വിവിധ തസ്തികകളിലേക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു.
വാർഡൻ കം ട്യൂട്ടർ (ആൺ/പെൺ), കെയർ ടേക്കർ (ആൺ/പെൺ), ക്ലീനിംഗ് & ഹൗസ് കീപ്പിംഗ്, ഗ്രൗണ്ട്സ്മാൻ കം ഗാർഡനർ, സ്പോർട്സ് സ്റ്റോർ കീപ്പർ, ഇലക്ട്രീഷ്യൻ, കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഡോബി, സെക്യൂരിറ്റി ഗാർഡ് കം ഡ്രൈവർ, റീഹാബിലിറ്റേഷൻ നഴ്സിംഗ് അസിസ്റ്റന്റ്, ലൈബ്രേറിയൻ തുടങ്ങിയ വിവിധ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 5 ആണ്. ഒഴിവുകളെക്കുറിച്ചും അപേക്ഷ അയക്കേണ്ട രീതിയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് 0471-2326644 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
- Log in to post comments