Skip to main content

ഭിന്നശേഷി സംഗമം സംഘടിപ്പിച്ചു

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച 'ഹൃദയപൂര്‍വ്വം' ഭിന്നശേഷി സംഗമം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സരള ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ വ്യക്തികളുടെ സര്‍ഗ്ഗാത്മകതയും കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്ക് ഒത്തുചേരാനുള്ള വേദിയൊരുക്കുന്നതിനുമായാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

മജീഷ്യന്‍ പ്രശാന്ത് വേങ്ങാട് അവതരിപ്പിച്ച മാജിക് ഷോ, ഇരിട്ടി മ്യൂസിക് മൊമെന്റ്‌സ് ഒരുക്കിയ കരോക്കെ ഗാനമേള എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് എം സുമേഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി ഷൈമ, സി സി നൗഷാദ്, പി ഡി മനീഷ, മെമ്പര്‍ കെ വേലായുധന്‍, സെക്രട്ടറി എം പൊന്നപ്പന്‍, വനിതാ ക്ഷേമ ഓഫീസര്‍ സി ഷീബ, സിഡിപിഒ ഷീന കണ്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.

date