ഹെയര്‍ സ്റ്റൈലിംഗില്‍ വര്‍ക്ക്ഷോപ്പ്
സംസ്ഥാന തൊഴില്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ നൈപുണി വികസന കേന്ദ്രം (കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ്) ഹെയര്ഷിപ്പുമായി ചേര്‍ന്ന് ഏകദിന സൗജന്യ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഹെയര്‍ കട്ടിംഗ്, ബ്ലോ ഡ്രൈ, ഹെയര്‍ മേക്കോവര്‍, കോസ്മറ്റോളജി, ട്രൈക്കോളജി മേഖലകളിലാണ് സെഷനുകള്‍. ലൈവ് ഹെയര്‍ കട്ടിംഗ് ഹെയര്‍ മേക്ക് ഓവര്‍ സെഷനും ഉണ്ടായിരിക്കും. നവംബര്‍ ഏഴിന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ പാളയം ആനി ഹാള്‍ റോഡിലെ ബിഎസ്എന്‍എല്‍ ടെലഫോണ്‍ എക്സ്ചേഞ്ച് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല നൈപുണി വികസന കേന്ദ്രത്തിലാണ് വര്‍ക്ക്ഷോപ്പ്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 8590366613, 7560835036 നമ്പറില്‍ ബന്ധപെടുകയോ നല്‍കിയിട്ടുള്ള ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം. https://forms.gle/BRzzgFkB3zsyzdnPA.
- Log in to post comments