Post Category
എഐ എക്സ്റേ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ജില്ലാ ക്ഷയരോഗ കേന്ദ്രവും കെഎംസിടി മെഡിക്കല്‍ കോളേജും സംയുക്തമായി കുന്നമംഗലത്ത് എഐ അധിഷ്ഠിത ക്ഷയരോഗ നിര്‍ണയ എക്സ്റേ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിവി സംജിത് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ വി അര്‍ച്ചന അധ്യക്ഷത വഹിച്ചു. കെഎംസിടി മെഡിക്കല്‍ കോളേജ് സീനിയര്‍ റസിഡന്റ് ഡോ. സി ആതിര, എക്സ്റേ ടെക്‌നീഷ്യന്മാരായ എംകെ ജിഷ്ണു, സിപി മുഹമ്മദ് സില്‍സാദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എംജി സജീഷ്, പി ദീപിക, കെപി സജീവന്‍, ആശാ പ്രവര്‍ത്തകരായ പി ശോഭന, പി ഉഷ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
date
- Log in to post comments