Skip to main content

*ശിശുദിനാഘോഷം 2026: അമേലിയ മനു കുട്ടികളുടെ പ്രധാനമന്ത്രി*

 

ജില്ലാ ശിശുക്ഷേമ സമിതിയും സംസ്ഥാന ശിശുക്ഷേമ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വർഷത്തെ ശിശുദിനാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകാനുള്ള കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തു. എ.യു.പി.എസ് ദ്വാരക സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി അമേലിയ മനുവാണ് കുട്ടികളുടെ പ്രധാനമന്ത്രി. തലപ്പുഴ ജി.യു.പി സ്കൂളിലെ വിദ്യാർഥിനി കെ.പി. ഫിദ ഫാത്തിമ കുട്ടികളുടെ പ്രസിഡന്റാകും. കോളിയാടി മാർബസേലിയോസ് എ.യു.പി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി നൈനിക മനോജ് സ്പീക്കറുമാകും.

ജില്ലാതല പ്രസംഗ മത്സര വിജയികളിൽ നിന്നാണ് നേതാക്കളെ തെരഞ്ഞെടുത്തത്. നവംബർ 14ന് കൽപ്പറ്റയിൽ നടക്കുന്ന ശിശുദിന റാലിയും പൊതുസമ്മേളനവും ഈ നേതാക്കൾ നയിക്കും. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ. രാജൻ, ജോ. സെക്രട്ടറി സി.കെ. ഷംസുദ്ദീൻ, നിർവാഹക സമിതി അംഗങ്ങളായ സി. ജയരാജൻ, പി.ആർ. ഗിരിനാഥൻ, അംഗങ്ങളായ സി.എം. സുമേഷ്, കെ.എൻ. രവീന്ദ്രൻ എന്നിവരും മത്സരങ്ങൾക്ക് നേതൃത്വം നൽകി.

date