ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തില്‍ 'നിറപൊലി 2027' കാര്‍ഷിക മേള; താത്പര്യ പത്രം ക്ഷണിച്ചു
മലപ്പുറം ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തില്‍ 2026-27 വര്‍ഷത്തില്‍ സംഘടിപ്പിക്കുന്ന 'നിറപൊലി 2027' കാര്‍ഷിക പ്രദര്‍ശന വിപണന മേള നടത്തിപ്പിനായി താത്പര്യ പത്രം (ഇ.ഒ.ഐ) ക്ഷണിച്ചു. ഡിസംബര്‍ 10 മുതല്‍ 30 വരെയാണ് ഇരുപത് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഫാമില്‍ മേള നടക്കുന്നത്. സമാനമായ പരിപാടികള്‍ നടത്തി പരിചയമുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എന്‍.ജി.ഒ.കള്‍, പ്രൈവറ്റ് സ്ഥാപനങ്ങള്‍, കര്‍ഷക സംഘടനകള്‍ എന്നിവര്‍ അപേക്ഷയുടെ പുറത്ത് 'നിറപൊലി 2027 നടത്തിപ്പിനുള്ള ഇ.ഒ.ഐ.' എന്ന് രേഖപ്പെടുത്തി, സൂപ്രണ്ട് ജില്ലാ കൃഷിത്തോട്ടം ചുങ്കത്തറ, മലപ്പുറം ജില്ല 679334 എന്ന വിലാസത്തില്‍ നവംബര്‍ മൂന്നിന് വൈകുന്നേരം നാലിനകം ലഭിക്കത്തക്ക വിധം അപേക്ഷിക്കണം.
സ്റ്റേജ് ഷോകള്‍, കാര്‍ഷിക സെമിനാറുകള്‍, വര്‍ക്ക്ഷോപ്പുകള്‍, ഫുഡ്കോര്‍ട്ട്, അമ്യൂസ്മെന്റ് റൈഡുകള്‍ എന്നിവ മേളയുടെ ഭാഗമായി ഒരുക്കും. കൂടുതല്‍ വിവരങ്ങള്‍ ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടം ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍- 04931-230104.
- Log in to post comments