Skip to main content

വയോജന കമ്മീഷൻ സിറ്റിംഗ് : നവംബർ രണ്ടിന്

വയോജന ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും, വയോജന പുനഃരധിവാസം സാധ്യമാക്കുന്നതിനും, കമ്മീഷന് ലഭിച്ച പരാതികൾ പരിശോധിക്കുന്നതിനും വയോജന കമ്മീഷൻ സിറ്റിംഗ് നടത്തുന്നു.

ജില്ലാ സിവിൽ സ്റ്റേഷൻ സ്പാർക്ക് കോൺഫറൻസ് ഹാളിൽ നവംബർ രണ്ടിന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് സിറ്റിംഗ് നടത്തുന്നത്. ജില്ലയിലെ വയോജനങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും കമ്മീഷൻ നേരിട്ട് സ്വീകരിക്കുന്നതാണ്.

date