Post Category
അഭിമുഖം നവംബർ 12ന്
ആര്യനാട് ഗവ ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഫിറ്റർ, ഇലക്ട്രോണിക്സ് മെക്കാനിക്ക് എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ താൽക്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖം നവംബർ 12 രാവിലെ 10.30 ന് നടക്കും. ഓരോ ഒഴിവ് വീതമാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം. ബന്ധപ്പെട്ട ട്രേഡിലുള്ള എൻടിസിയും 3 വർഷത്തെ പ്രവർത്തിപരിചയമോ, ബന്ധപ്പെട്ട ട്രേഡിലുള്ള എൻഎസിയും 1 വർഷത്തെ പ്രവർത്തിപരിചയമോ, അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് ഈ അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0472-2854466
date
- Log in to post comments