Post Category
സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ തൃശ്ശൂര്‍ ജില്ലയിലെ വില്ലടത്ത് പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ മാസം ആദ്യ വാരം ആരംഭിക്കുന്ന 20 ദിവസത്തെ സൗജന്യ ബേക്കറി ഉത്പ്പന്നങ്ങള്‍, അച്ചാര്‍, മസാലപ്പൊടികള്‍, പപ്പടം എന്നിവയുടെ നിര്‍മ്മാണ പരിശീലനത്തിന് 18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പരിശീലനത്തില്‍ തിയറി, പ്രാക്റ്റിക്കല്‍ സെഷനുകള്‍ ഉണ്ടായിരിക്കും. രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയായിരിക്കും പരിശീലനം. കേന്ദ്ര ഗവ. എന്‍.സി.വി.ഇ.ടി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. താമസം, ഭക്ഷണം, പരിശീലനം എന്നിവ സൗജന്യമായിരിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ https://forms.gle/i8DK3jTyNY8D4ktt5 എന്ന ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യുക.
date
- Log in to post comments