Skip to main content

തെങ്ങ് കൃഷി വികസന പദ്ധതിയുടെ ഭാഗമായി ജൈവവളം വിതരണം ചെയ്തു

 

ജനകീയാസൂത്രണം 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ തെങ്ങ് കൃഷിക്കായി  ജൈവവളം വിതരണം ചെയ്തു. 5.32 ലക്ഷം രൂപ ചെലവഴിക്കുന്ന പദ്ധതിയിലൂടെ 300 പേർക്കാണ് ജൈവവളം ലഭ്യമാക്കിയത്.

 

ചടങ്ങിൽ ഒരുമനയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നഷറ മുഹമ്മദ് ജൈവവളം വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. കബീർ അധ്യക്ഷത വഹിച്ചു.

 

ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ സിന്ധു അശോകൻ, ജസീന നസീർ, അൻസിത അസ്ലം, കർഷകർ, കൃഷി അസിസ്റ്റന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.

 

date