Skip to main content

തവനൂരില്‍ കേരളോത്സവത്തിന് തുടക്കമായി

സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും ആവേശം നിറച്ച് തവനൂര്‍ ഗ്രാമപഞ്ചായത്തില്‍ കേരളോത്സവത്തിന് തുടക്കമായി. ആവേശകരമായ ഫുട്‌ബോള്‍ മത്സരത്തോടെ ആരംഭിച്ച കേരളോത്സവം ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 15 വരെയാണ് നടക്കുന്നത്. യുവജനങ്ങളുടെ കലാ-കായിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കൂട്ടായ്മ വളര്‍ത്തുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കേരളോത്സവത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. അബൂബക്കര്‍ സിദ്ധീഖ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സി. സുനിത ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.കെ. മുത്തു, അബ്ദുള്‍ ജലീല്‍, കെ.വി. ബിന്ദു, വാര്‍ഡ് അംഗങ്ങളായ ദിവ്യ വാസുദേവ്, ഐ. ജിജിനി, റഫീക്കത്ത്, മുഹമ്മദ് ഷാഫി, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അക്ബര്‍ കുഞ്ഞു, അസിസ്റ്റന്റ് സെക്രട്ടറി പ്രേംചന്ദ്, സീനിയര്‍ ക്ലാര്‍ക്ക് പി. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

date