Skip to main content

ബാങ്കേഴ്‌സ് മീറ്റ് നടത്തി

താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ബാങ്കേഴ്‌സ് മീറ്റ് നടത്തി. തെള്ളകം ചൈതന്യ പ്ലാസ്റ്ററൽ സെന്ററിൽ നടന്ന യോഗം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോൻ കരിമഠം മീറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജിം അലക്‌സിന്റെ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ് മുഖ്യ പ്രഭാഷണം നടത്തി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയാമ്മ ഫിലിപ്പ്, താലൂക്ക് വ്യവസായ ഓഫീസർ പി.ഐ. അഭിലാഷ് വർമ, ഏറ്റുമാനൂർ വ്യവസായ വികസന ഓഫീസർ സെബാസ്റ്റ്യൻ ഡൊമിനിക്ക് എന്നിവർ പ്രസംഗിച്ചു.

date