Post Category
ക്ഷീര വികസന വകുപ്പിന്റെ പദ്ധതികൾക്ക് അപേക്ഷിക്കാം
ക്ഷീര വികസന വകുപ്പിന്‍റെ വിവിധ പദ്ധതികൾക്ക് www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന നവംബർ ഏഴുവരെ അപേക്ഷിക്കാം. മിൽക്ക് ഷെഡ് വികസനം, ഡയറി ഫാം ഹൈജീൻ എന്നീ വാർഷികപദ്ധതികളുടെ ഭാഗമായുള്ള ഡയറി ഫാമുകളുടെ ആധുനികവത്ക്കരണവും യന്ത്രവത്ക്കരണവും, കയർ, കശുവണ്ടി മത്സ്യബന്ധന മേഖലകൾക്കായുള്ള പ്രത്യേക പുനരധിവാസ പദ്ധതി, പശു യൂണിറ്റ് പദ്ധതികൾ, യുവാക്കൾക്കായുള്ള സ്മാർട്ട് ഡയറി ഫാം, മിൽക്കിംഗ് മെഷീൻ വാങ്ങാനുള്ള ധനസഹായം, തൊഴുത്ത് നിർമാണ ധനസഹായം തുടങ്ങിയ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതൽ വിവരങ്ങൾ ബ്ലോക്ക് തല ക്ഷീരവികസന യൂണിറ്റുകളില്‍ ലഭിക്കും.
date
- Log in to post comments