Skip to main content
ജില്ലാകലക്ടർ പിവിഷ്ണുരാജിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഏകജാലക ക്ലിയറൻസ് ബോർഡ് യോഗം

ഏകജാലക ക്ലിയറൻസ് ബോർഡ് യോഗം; 39 പരാതികൾ തീർപ്പാക്കി

ജില്ലയിലെ സംരംഭകരുടെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്ന ഏകജാലക ക്ലിയറൻസ് ബോർഡ് യോഗം കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ബോർഡ് ചെയർമാനും ജില്ലാ കലക്ടറുമായ പി വിഷ്‌ണുരാജിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 68 പരാതികൾ പരിഗണിച്ചു. 39 പരാതികളിൽ തീരുമാനമായി. ശേഷിക്കുന്നവ അടുത്ത യോഗം പരിഗണിക്കും. അസിസ്റ്റൻ്റ് കലക്ടർ എസ് സ്വാതി, ബോർഡ് കൺവീനറും ജില്ലാ വ്യവസായ കേന്ദ്രം മാനേജരുമായ പി പ്രേംരാജ്, ഡെപ്യൂട്ടി കലക്ടർ കെ ജി പ്രാൺ സിംഗ്, മറ്റ് ബോർഡംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date