Post Category
വേളി - ഓൾ സെയിന്റ്സ് റോഡിൽ ഇന്ന് (ഒക്ടോബർ 31) മുതൽ ഗതാഗത നിയന്ത്രണം
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് വേളി - ഓൾ സെയിന്റ്സ് റോഡിൽ നവീകരണപ്രവൃത്തികൾ നടക്കുന്നതിനാൽ ഒക്ടോബർ 31 മുതൽ നവംബർ 15 വരെ പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
ഗതാഗത നിയന്ത്രണമുള്ള ദിവസങ്ങളിൽ ഓൾ സെയിന്റ്‌സിൽ നിന്ന് ശംഖുംമുഖം, വെട്ടുകാട് വഴി വേളിയിലേക്കും വേളിയിൽ നിന്ന് വെൺപാലവട്ടം ചാക്ക വഴിയും യാത്ര ചെയ്യാം. പ്രവൃത്തി നടക്കുന്ന റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും നിരോധനമുണ്ട്. യാത്രക്കാർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
date
- Log in to post comments