Skip to main content

ക്ലറിക്കല്‍ അസിസ്റ്റന്റ് നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്, നഗരസഭ പട്ടികജാതി വികസന ഓഫീസ്, ഗവണ്‍മെന്റ് പ്ലീഡര്‍ ഓഫീസ് എന്നിവിടങ്ങളില്‍ ക്ലറിക്കല്‍ അസിസ്റ്റന്റുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദം, ആറുമാസത്തില്‍ കുറയാത്ത പി.എസ്.സി അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സ് വിജയം, സാധുവായ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കാര്‍ഡ് ഉണ്ടാകണം. പ്രായപരിധി 21-35. ജില്ലാതലത്തിലുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്. പ്രതിമാസം 12,000 രൂപയാണ് ഹോണറേറിയം. നിയമന കാലയളവ് ഒരു വര്‍ഷം. നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സാധുവായ എംപ്ലോയ്‌മെന്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നവംബര്‍ 13 വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2322712.

date