Skip to main content

വികസിത് ഭാരത് യൂത്ത് പാര്‍ലമെന്റ്: ജില്ലാതല പ്രസംഗ മത്സരം

കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയത്തിന് കീഴിലുള്ള 'മൈ ഭാരത്' പത്തനംതിട്ടയുടെ നേതൃത്വത്തില്‍ ജില്ലാതല 'വികസിത് ഭാരത് യൂത്ത് പാര്‍ലമെന്റ് 2026-27' പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. വികസിത് ഭാരത് യൂത്ത് ലീഡേഴ്‌സ് ഡയലോഗ് 2027 ന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 18 നും 25 നും ഇടയില്‍ പ്രായമുള്ള (2026 ഓഗസ്റ്റ് 17 ന്) യുവാക്കള്‍ക്ക് പങ്കെടുക്കാം. മുന്‍ വര്‍ഷങ്ങളിലെ യൂത്ത് പാര്‍ലമെന്റ് ദേശീയതല ഫൈനലിസ്റ്റുകള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. ഒരാള്‍ക്ക് മൂന്ന് മിനിറ്റാണ് മത്സര സമയം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ മത്സരിക്കാം. പരിപാടിയുടെ തീയതിയും സമയവും പിന്നീട് അറിയിക്കും. ജില്ലാതലം, സംസ്ഥാനതലം, ദേശീയതലം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് യൂത്ത് പാര്‍ലമെന്റ് നടക്കുന്നത്. ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മൂന്ന് വിജയികള്‍ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടും. സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മൂന്ന് പേര്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയതല മത്സരത്തില്‍ പങ്കാളികളാകും. പാര്‍ലമെന്ററി ജനാധിപത്യം, ഭരണഘടന മൂല്യങ്ങള്‍, പൊതുനയങ്ങള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് രൂപീകരിക്കാന്‍ യുവാക്കള്‍ക്ക് നല്‍കുന്ന മികച്ച അവസരമാണിത്. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 'മൈ ഭാരത്' ഔദ്യോഗിക പോര്‍ട്ടല്‍ സന്ദര്‍ശിക്കണം. ഫോണ്‍: 0468 2962580.

date