Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സംസഥാനതല കായികമേള നവംബര്‍ 20, 21, 22 തീയതികളില്‍ തിരുവനന്തപുരം എല്‍.എന്‍.സി.പി യില്‍ നടത്തും. കായികമേളയില്‍ പങ്കെടുക്കുന്ന വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികളെ നവംബര്‍ 19 ന് തിരുവനന്തപുരം എല്‍.എന്‍.സി.പി യിലും കായികമേള കഴിഞ്ഞ് തിരികെ സ്‌കൂളിലും എത്തിക്കുന്നതിന് 48 സീറ്റ് ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍ വാഹന ഉടമകള്‍, ട്രാവല്‍ ഏജന്‍സികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ ഒമ്പത് വൈകിട്ട് മൂന്ന്. ഫോണ്‍: 04735 251153.
date
- Log in to post comments