Post Category
സാമൂഹ്യ സുരക്ഷാ പദ്ധതി : വരി സംഖ്യ ഓൺലൈനായി അടയ്ക്കാം
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ വരിസംഖ്യ അടയ്ക്കൽ, വിവിധ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കൽ എന്നിവ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്. ഇതുവരെ അംഗത്വം ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാത്ത അംഗങ്ങൾ അംഗത്വ പാസ്ബുക്കിന്റെയും ഐ.ഡി. കാർഡിന്റെയും അസ്സൽ, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് (സിംഗിൾ അക്കൗണ്ട്) വയസ്സ് തെളിയിക്കുന്നതിനുള്ള രേഖയുടെ പകർപ്പ്, (ഡ്രൈവിംഗ് ലൈസൻസ്, പാസ്സ്പോർട്ട്, എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, സ്കൂൾ രജിസ്റ്റർ അബ്സ്ട്രാക്റ്റ് ഇവയിലേതെങ്കിലും), പാസ്സ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ ആലപ്പുഴ ജില്ലാ ഓഫീസിലെത്തുക. ഫോൺ : 0477-2241455
date
- Log in to post comments