Skip to main content

ഡാക് അദാലത്ത് നവംബർ രണ്ടിന്

തിരുവനന്തപുരം ആർഎംഎസ് ഡിവിഷന്റെ പരിധിയിൽപ്പെടുന്ന തപാൽ സേവനങ്ങളെ സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും പരിഗണിക്കുന്നതിനായി 'ഡാക് അദാലത്ത്' നവംബർ രണ്ടിന് രാവിലെ 11ന് ഗൂഗിൾ മീറ്റ് വഴി നടത്തും. പരാതികളും നിർദ്ദേശങ്ങളും, പരാതിക്കാരന്റെ ഇ-മെയിൽ ഐ ഡി / വാട്‌സ്ആപ്പ് നമ്പർ സഹിതം നവംബർ ഒന്നിന് വൈകുന്നേരം അഞ്ചിനകം ഇ-മെയിൽ മുഖേന ലഭ്യമാക്കണം. ഗൂഗിൾ മീറ്റ് പങ്കെടുക്കാനുള്ള ലിങ്ക് പരാതിക്കാരന് മൊബൈൽ / ഇമെയിൽ വഴി കൈമാറും.  ഇ-മെയിൽ: ssrmtv.keralapost@gmail.com / rmsdotv.kl@indiapost.gov.in .

പി.എൻ.എക്‌സ്. 4572/2026

date