Post Category
ഫിഷറീസ് വകുപ്പില്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
മലപ്പുറം ജില്ലയില്‍ ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന ഉള്‍നാടന്‍ ജല ആവാസ വ്യവസ്ഥ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതി 2026-27 പ്രകാരം ദിവസ വേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു ദിവസത്തേക്ക് 1340 രൂപ നിരക്കിലാണ് വേതനം നല്‍കുന്നത് (പ്രതിമാസം പരമാവധി 23 ദിവസങ്ങള്‍).
ഫിഷറീസ് സയന്‍സില്‍ ബിരുദവും അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, മറൈന്‍ ബയോളജി, അക്വാകള്‍ച്ചര്‍, സുവോളജി തുടങ്ങിയ ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം നവംബര്‍ ഏഴിന് രാവിലെ 11 ന് പൊന്നാനി ചന്തപ്പടിയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
date
- Log in to post comments