മലപ്പുറം ജില്ലയില്‍ എസ്.സി. പ്രൊമോട്ടര്‍മാരുടെ ഒഴിവ്
മലപ്പുറം ജില്ലയിലെ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ എസ്.സി. പ്രൊമോട്ടര്‍മാരുടെ ഒഴിവുകളിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെ 126 ഒഴിവുകളാണുള്ളത്. പ്രതിമാസം 11,000 രൂപ ഹോണറേറിയം വ്യവസ്ഥയില്‍ താത്ക്കാലികാടിസ്ഥാനത്തിലാണ് നിയമനം. 18-45 നും ഇടയില്‍ പ്രായമുള്ള പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമുകള്‍ ബ്ലോക്ക്, നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബര്‍ 12-ന് വൈകിട്ട് അഞ്ചിനകം മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍-0483-2734901.
- Log in to post comments