മുത്തൂര്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന് ഉദ്ഘാടനം ചെയ്തു
തിരൂര്‍ നഗരസഭയിലെ ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്ന അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ മുത്തൂരില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന് ഉദ്ഘാടനം ചെയ്തു. കുറുക്കോളി മൊയ്തീന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എന്‍.എച്ച്.എം.) സഹായത്തോടെ തിരൂര്‍ നഗരസഭയിലെ പ്രധാന കേന്ദ്രങ്ങളായ നടുവിലങ്ങാടി, ഇല്ലത്തുപാടം, മുത്തൂര്‍ എന്നിവിടങ്ങളിലാണ് വെല്‍നസ് സെന്ററുകള്‍ ആരംഭിക്കുന്നത്. ഡോക്ടറുടെ സേവനത്തിന് പുറമെ പരിശോധനാ ലാബ്, മരുന്ന് വിതരണ കേന്ദ്രം, പ്രഥമ ശുശ്രൂഷാ സൗകര്യങ്ങള്‍ എന്നിവയോടെയാണ് സെന്റര്‍ പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ മൈലാടിക്കുന്ന്, നടുവിലങ്ങാടി എന്നിവിടങ്ങളില്‍ വാടക കെട്ടിടങ്ങളില്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
ചടങ്ങില്‍ തിരൂര്‍ നഗരസഭാ ചെയര്മാന് ഇബ്രാഹിം ഹാജി, വൈസ് ചെയര്‍പേഴ്സണ്‍ സിന്ധു മംഗലശ്ശേരി, സ്ഥിരം സമിതി അധ്യക്ഷരായ അൻവർ പാറയിൽ, സൈബുനീസ നെടിയിൽ, ടി.ഇ അബൂബക്കർ, വഹീദ ബഷീർ, യാസർ പൊട്ടച്ചോല തുടങ്ങിയ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
- Log in to post comments