Skip to main content

മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ പന്നി വളർത്തൽ സൗജന്യ ഏകദിന പരിശീലനം*

 

മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ “പന്നി വളർത്തൽ” എന്ന വിഷയത്തിൽ സൗജന്യ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. നവംബർ അഞ്ചിന് രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലാണ് പരിശീലനം നടത്തുന്നത്.

 

പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് 5 മണി വരെ 0491-2815454 എന്ന ഫോൺ നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലനത്തിൽ പങ്കെടുക്കാനെത്തുന്നവർ തിരിച്ചറിയലിനായി അധാറിന്റെ  പകർപ്പ് കയ്യിൽ കരുതേണ്ടതാണെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

 

date