Skip to main content

കായിക താരങ്ങൾക്ക് ക്യാഷ് അവാർഡ് വിതരണം 12ന്

2019-20 സാമ്പത്തിക വർഷത്തിൽ വിവിധ കായികയിനങ്ങളിൽ പങ്കെടുത്ത് മെഡൽ നേടിയ കായികതാരങ്ങൾക്കുള്ള ക്യാഷ് അവാർഡ് വിതരണം സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ നവംബർ 12 രാവിലെ 11 ന് കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ് നിർവഹിക്കും. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

2019-20 വർഷത്തിൽ മെഡൽ നേടിയ കായികതാരങ്ങൾ ഒറിജിനൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയുമായി നവംബർ അഞ്ചിനകം വെരിഫിക്കേഷൻ പൂർത്തിയാക്കണം. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തുവാനുള്ള സൗകര്യം എല്ലാ ജില്ലാ സ്‌പോർട്‌സ് കൗൺസിലുകളിലും ആരംഭിച്ചു. കായികതാരങ്ങളുടെ സൗകര്യാർഥം ഏത് ജില്ലാ സ്‌പോർട്‌സ് കൗൺസിലുകളിൽ നിന്നും വെരിഫിക്കേഷൻ നടത്താം. വിവരങ്ങൾക്ക്: 0471-2331546, 0471-2330167.

പി.എൻ.എക്‌സ്. 4578/2026

date