Skip to main content

പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിങ്

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ നവംബർ നാല് രാവിലെ 11 -ന് വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ സിറ്റിങ് നടത്തും. സിറ്റിങ്ങിൽ എസ്ഐയുസി ചക്രവർ വിഭാഗത്തിനെ സംവരണ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് ബിഷപ്പ് എ ധർമ്മരാജ് റസാലം സമർപ്പിച്ച അപേക്ഷ, മരുത്തുവർ സമുദായത്തെ ഒഇസിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, ബണ്ട് സമുദായത്തിനെ സംസ്ഥാന ഒബിസി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രത്‌നാവതി കാസർഗോഡ് സിഎംഒ പോർട്ടലിൽ സമർപ്പിച്ച അപേക്ഷ, കന്നടിയൻ സമുദായത്തിനു ഒബിസി ക്രീമിലെയർ സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്നില്ലെന്ന പരാതി, ഗോസാങ്കി, ആദി ആന്ധ്ര, നായ്ക്കർ, നായിഡു, എരുമക്കാർ എന്നീ വിഭാഗക്കാരെക്കൂടി യാദവ ജാതിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം എന്നിവ പരിഗണിക്കും. സിറ്റിങ്ങിൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ജി ശശിധരൻ, മെമ്പർമാരായ ഡോ. ബെന്നറ്റ് സൈലം പി, സഫിയ വി ടി, കമ്മിഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.

പി.എൻ.എക്‌സ്. 4580/2026

date