Post Category
പന്നി വളർത്തൽ': സൗജന്യ ഏകദിന പരിശീലനം
കേരള സർക്കാരിന്റെ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ “പന്നി വളർത്തൽ" വിഷയത്തിൽ നവംബർ അഞ്ചിന് രാവിലെ 10 മുതൽ അഞ്ച് വരെ സൗജന്യ ഏകദിന പരിശീലനം നടത്തുന്നു. മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കുവാൻ താത്പര്യം ഉള്ളവർ 0491- 2815454 എന്ന ഫോൺ നമ്പറിൽ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പരിശീലനത്തിന് ഹാജരാകുമ്പോൾ ആധാർ കാർഡിൻറെ പകർപ്പ് കൊണ്ടു വരേണ്ടതാണ്.
date
- Log in to post comments