Skip to main content

ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി പുന:സംഘാടനം: നാമനിർദേശം ക്ഷണിച്ചു 

 

സംസ്ഥാന ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ പ്രകാരം രൂപീകരിച്ച  ജില്ലാ ഉപഭോക്തൃ സംരക്ഷണ
സമിതി കാലാവധി പൂര്‍ത്തിയായതിനാല്‍
പുന:സംഘടിപ്പിക്കുന്നു. 

പുന:സംഘടനാ സമിതിയിലേക്ക്
ജില്ലയിലെ വിവിധ സന്നദ്ധ, ഉപഭോക്തൃ സംഘടനകളില്‍
നിന്നും (ഒരു വനിത ഉള്‍പ്പെടെ) അഞ്ചു പേരുടേയും കര്‍ഷകര്‍, നിര്‍മ്മാതാക്കള്‍, വ്യവസായികള്‍, കച്ചവടക്കാർ 
എന്നീ വിഭാഗത്തില്‍ നിന്ന് ഓരോ പ്രതിനിധികളുടെയും 
അംഗീകൃത ട്രേഡ് യൂണിയനില്‍ നിന്നു അഞ്ച് പേരുടേയും (ഒരോ ട്രേഡ്
യൂണിയനില്‍ നിന്നും ഒരാള്‍ വീതം) പ്രസ്സ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് ഒരംഗത്തിന്റേയും, ഉപഭോക്തൃകാര്യങ്ങളില്‍
താത്പര്യമുള്ള സാമൂഹ്യ പ്രവര്‍ത്തകരില്‍ നിന്ന് മൂന്ന് പേരുടേയും
നാമനിർദേശം ക്ഷണിക്കുന്നു. 

നാമനിർദേശം നവംബർ 30 നകം ജില്ലാ സപ്ലൈ ഓഫീസിൽ
സമർപ്പിക്കണം. നാമനിർദേശ പത്രികയിൽ പേര്,
ഫോണ്‍ നമ്പര്‍, വിലാസം, ഇ-മെയിൽവിലാസം,
പ്രതിനിധാനം ചെയ്യുന്ന വിഭാഗം എന്നിവ വ്യക്തമായിരേഖപ്പെടുത്തിയിരിക്കണം.

date