Post Category
*ജില്ലയിലെ വിവരാവകാശ ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതില്‍ വലിയ പുരോഗതി: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എം ശ്രീകുമാര്‍*
ജില്ലയില്‍ വിവരാവകാശ ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതില്‍ വലിയ പുരോഗതി ഉണ്ടായതായി സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എം ശ്രീകുമാര്‍ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങിന് ശേഷം സാരിക്കുകയായിരുന്നു അദ്ദേഹം. 2026-ല്‍ കമ്മീഷനില്‍ ജില്ലയുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകളുടെ അപ്പീല്‍ ഹര്‍ജികളില്‍ ഭൂരിഭാഗവും തീര്‍പ്പാക്കിയതായി അദ്ദേഹം വ്യക്തമാക്കി. വിവരാവകാശ അപേക്ഷകര്‍ക്ക് സമയബന്ധിതമായി മറുപടികള്‍ നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം. അപേക്ഷകര്‍ക്ക് നല്‍കുന്ന മറുപടികള്‍ പൂര്‍ണ്ണ വ്യക്തതയോടെ നല്‍കണമെന്നും കമ്മീഷണര്‍ പറഞ്ഞു. സിറ്റിങ്ങില്‍ പരിഗണിച്ച ആകെ 19 കേസുകളില്‍ 18 എണ്ണവും തീര്‍പ്പാക്കി. ഒരു അപേക്ഷ അടുത്ത സിറ്റിങിലേക്ക് മാറ്റിവെച്ചു.
date
- Log in to post comments