Post Category
സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സ്
കേരള സർവകലാശാലയുടെ തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരംകുളം ഗവ. കെ. എൻ. എം. ആർട്സ് ആന്റ് സയൻസ് കോളേജിൽ നടത്തുന്ന ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. അപേക്ഷാ ഫോം ഗവ. കെ. എൻ. എം. ആർട്സ് ആന്റ് സയൻസ് കോളേജ് ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷകൾ നവംബർ 30 വരെ സ്വീകരിക്കും. ഫോൺ: 9947115190.
പി.എൻ.എക്സ്. 4584/2026
date
- Log in to post comments