Skip to main content
കൽപ്പറ്റ ഗവ. ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ച ലോക പക്ഷാഘാത ദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്‌ണൻ നിർവ്വഹിക്കുന്നു

*ലോക പക്ഷാഘാത ദിനാചരണം സംഘടിപ്പിച്ചു*

 

ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തിൽ കൽപ്പറ്റ ഗവ. ജനറൽ ആശുപത്രിയിൽ ലോക പക്ഷാഘാത ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്‌ണൻ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു."ഓരോ മിനിട്ടും എണ്ണപ്പെടുന്നു" എന്ന ഈ വർഷത്തെ സന്ദേശത്തെ അടിസ്‌ഥാനമാക്കി ബോധവൽക്കരണ സെമിനാർ നടത്തി. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ വേഗത്തിൽ തിരിച്ചറിയാനും അതിദ്രുതം പ്രവർത്തിച്ച് രോഗിയുടെ ജീവൻ രക്ഷിക്കാനും ആരോഗ്യ പ്രവർത്തകരെയും പൊതുജനങ്ങളെയും പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വി. ആർ. ഷീജ അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.എ ഷീജ മുഖ്യപ്രഭാഷണവും ജില്ലാ എൻ.സി.ഡി. നോഡൽ ഓഫീസർ ഡോ. പി.എസ സുഷമ വിഷയാവതരണവും നടത്തി. സ്ട്രോക്ക് മാനേജ്മെന്റിൽ ജില്ലയിലെ മെഡിക്കൽ ഓഫീസർമാർ, നഴ്‌സിംഗ് ഓഫീസർമാർ, ആരോഗ്യ പ്രവർത്തകര്‍ എന്നിവര്‍ക്കായി  ജനറൽ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. ടി. കെ. കർണ്ണൻ ഹൈബ്രിഡ് രീതിയിൽ പരിശീലനം നൽകി. തുടർന്ന് പനമരം ഗവ. സ്‌കൂൾ ഓഫ് നഴ്‌സിംഗ് വിദ്യാർത്ഥികൾ ബോധവൽക്കരണ തീമാറ്റിക് സംഘനൃത്തം അവതരിപ്പിച്ചു. കൽപ്പറ്റ നഗരസഭ ഡിവിഷൻ കൗൺസിലർ എ.വി ദീപ, ജനറൽ ആശുപത്രി ആർ.എം.ഒ. ഡോ. പമേല പ്രദീപ്,ഹെൽത്ത് ആൻ്റ് വെൽനസ് ജൂനിയർ കൺസൾട്ടൻ്റ് ഡോ കുഞ്ഞിക്കണ്ണൻ, ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ കെ .എം .മുസ്‌തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ പി.എം.ഫസൽ, ജില്ലാ വെക്ടർ ബോൺ ഡിസീസ് കണ്ട്രോൾ ഓഫീസർ വി.പി.കൃഷ്‌ണ കുമാർ, ടെക്നിക്കൽ അസിസ്റ്റൻ്റുമാരായ എ ശിവദാസൻ, ബിജു കിഴക്കേടത്ത്, ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. നവാസ്, ജൂനിയർ കൺസൾട്ടൻ്റ് കെ.എസ് നിജിൽ, പബ്ലിക് റിലേഷൻ ഓഫീസർ അനീഷ് കുര്യക്കോസ് എന്നിവർ സംസാരിച്ചു.

date