Skip to main content

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എഞ്ചിനീയറിങ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരിയിലെ സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററിൽ (എസ്.ഡി സെന്റർ) ആരംഭിക്കുന്ന ഒരു വർഷ (രണ്ട് സെമസ്റ്റർ) അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എഞ്ചിനീയറിങ് (സായാഹ്ന കോഴ്‌സ്, പാർട്ട് ടൈം ബാച്ച്) നു അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 12 വരെ നീട്ടി. അപേക്ഷ ഫോമും പ്രോസ്‌പെക്ടസും സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററിൽ നിന്നും ലഭിക്കും. അപേക്ഷ ഫീസ് : 500 രൂപ. എഞ്ചിനീയറിങ് ഡിഗ്രി, ഡിപ്ലോമ, ബി.എസ്.സി (ഫിസിക്‌സ്, കെമിസ്ട്രി) കോഴ്‌സുകൾ പാസായവർക്ക് അപേക്ഷിക്കാം. തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന. വിവരങ്ങൾക്ക്:  9349892240, 0484-2556530.

പി.എൻ.എക്‌സ്. 4585/2026

date