Skip to main content

*വികസിത് ഭാരത് യൂത്ത് പാർലമെൻ്റ്; പ്രസംഗ മത്സരം *

യുവജനങ്ങളിൽ പാർലമെന്ററി ജനാധിപത്യം, ഭരണഘടനാ മൂല്യങ്ങൾ, പൊതുനയം എന്നിവയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി നവംബർ ഏഴിന് മേരാ യുവ ഭാരത് വയനാടിന്‍റെ ആഭിമുഖ്യത്തിൽ ജില്ലാതല വികസിത് ഭാരത് യൂത്ത് പാർലമെന്റ് 2026–27 സംഘടിപ്പിക്കുന്നു. ക്രിയാത്മകമായ പ്രസംഗമത്സരത്തിലൂടെയാണ് യുവജനങ്ങൾക്ക് ഇതിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കുന്നത്. ജില്ലാതലം, സംസ്ഥാനതലം, ദേശീയതലം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുക. 18 മുതൽ 25 വയസ്സ് വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ജില്ലാതല മത്സരവിഷയം
“ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്”. പ്രസംഗത്തിന്റെ ദൈർഘ്യം ഓരോ മത്സരാർത്ഥിക്കും മൂന്ന് മിനിറ്റ് വീതം. മലയാളം, ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി ഭാഷയില്‍ സംസാരിക്കണം.
യൂത്ത് പാർലമെന്റിന്റെ മുൻ പതിപ്പുകളിൽ ദേശീയതല മത്സരത്തിന്റെ ഫൈനലിസ്റ്റുകളായിരുന്നവർക്ക് തുടർന്നുള്ള പതിപ്പുകളിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കില്ല. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി നവംബർ അഞ്ച്.
ഫോൺ : 9539597398, രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/6e4xg6PMLq47eHNh9

date