Post Category
എൻ.സി.സി യിൽ ഓപ്പൺ ക്വോട്ട പ്രവേശനം
തിരുവനന്തപുരം വർക്കലയിലുള്ള 1 കേരള ബറ്റാലിയൻ എൻ.സി.സി. ഒന്നാം വർഷ ബിരുദ/പ്ലസ് വൺ/പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്നതുമായ കേഡറ്റുകളുടെ ഒഴിവുകളിലേക്ക് ഓപ്പൺ ക്വോട്ട പ്രവേശനം വഴി പങ്കെടുക്കുവാൻ താത്പര്യമുള്ള വിദ്യാർഥികൾ, സീനിയർ ഡിവിഷൻ (ആൺകുട്ടികൾ), സീനിയർ വിങ് (പെൺകുട്ടികൾ) ഗവൺമെന്റ് ആറ്റിങ്ങൽ കോളേജ് പരേഡ് ഗ്രൗണ്ടിൽ നവംബർ നാല് രാവിലെ എട്ടിന് ഹാജരാകണം. 15 വയസ്സ് പൂർത്തിയായ, ശാരീരികക്ഷമതയുള്ള വിദ്യാർഥികൾ ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും എൻ.സി.സി സർട്ടിഫിക്കറ്റുണ്ടെകിൽ അസ്സലും, പകർപ്പും ഉൾപ്പെടെ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്:: 0470 2602280.
പി.എൻ.എക്‌സ്. 4587/2026
date
- Log in to post comments