Post Category
ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം ചാല സർക്കാർ ഐടിഐയിൽ മൾട്ടിമീഡിയ ആനിമേഷൻ ആൻഡ് സ്പെഷ്യൽ എഫക്ട്സ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് (താത്കാലികം) ഓപ്പൺ കാറ്റഗറിയിൽ നിന്നും അഭിമുഖത്തിന് അപേക്ഷ ക്ഷണിച്ചു. മൾട്ടിമീഡിയ ആനിമേഷൻ സ്പെഷ്യൽ ഇഫക്ട്സിൽ ബിവോക് / ബിരുദം / രണ്ട് വർഷ ഡിപ്ലോമ / അഡ്വാൻസ്ഡ് ഡിപ്ലോമ (വൊക്കേഷണൽ) / ബന്ധപ്പെട്ട ട്രേഡിൽ എൻടിസി / എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർ നവംബർ നാല് രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോൺ 0471 2459255.
പി.എൻ.എക്സ്. 4588/2026
date
- Log in to post comments