പിആർഡി ലൈവ് ആപ്പ് റിപ്പോർട്ടർ: അപേക്ഷ ക്ഷണിച്ചു
വിവര-പൊതുജനസമ്പർക്ക വകുപ്പിനു കീഴിലുള്ള പി.ആർ.ഡി ലൈവ് ആപ്പ് വാർത്താപദ്ധതിയിലേക്ക് ഒരു റിപ്പോർട്ടറെ ദിവസവേതനാടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യതകൾ: ജേണലിസത്തിൽ ഡിഗ്രി/ ഡിപ്ലോമ, ഓൺലൈൻ മീഡിയയിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം, സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ഔദ്യോഗിക പരിപാടികളുടെ തത്സമയ സ്ട്രീമിങ്ങിലും അനുബന്ധ സോഫ്റ്റ്‌വെയറുകളിലും പരിജ്ഞാനം.
വിശദമായ ബയോഡാറ്റ സഹിതമുള്ള അപേക്ഷകൾ, യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പ് സഹിതം നവംബർ ആറിനകം ലഭിക്കത്തക്കവിധം ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695 001 വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാം. വിശദാംശങ്ങൾ kerala.gov.in വെബ്സൈറ്റിന്റെ പുതിയ വാർത്തകൾ (What’s New) എന്ന സെക്ഷനിലും prd.kerala.gov.in വെബ്സൈറ്റിന്റെ അനൗൺസ്മെന്റ് സെക്ഷനിലും ലഭിക്കും.
പി.എൻ.എക്‌സ്. 4590/2026
- Log in to post comments