Skip to main content

മുൻ നിയമസഭാംഗങ്ങളുടെയും ജീവനക്കാരുടെയും സ്നേഹസംഗമം

കേരളപ്പിറവിയുടെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള നിയമസഭ മുൻ നിയമസഭാംഗങ്ങളുടെയും മുൻ നിയമസഭാ സെക്രട്ടറിമാരുടെയും ജീവനക്കാരുടെയും സ്നേഹസംഗമം നവംബർ ഒന്നിന് സംഘടിപ്പിക്കും. രാവിലെ 10ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനാകും. മുൻ സ്പീക്കർ വി.എം സുധീരൻ മുഖ്യപ്രഭാഷണം നടത്തും. മുൻ സ്പീക്കർമാർ, മുൻ ഡെപ്യൂട്ടി സ്പീക്കർമാർ, ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ നേടിയ മുൻ നിയമസഭാംഗം എം.ജെ. ജേക്കബ്, മുൻ നിയമസഭാ സെക്രട്ടറിമാർ, മുതിർന്ന മാധ്യമ പ്രവർത്തകർ എന്നിവരെ ആദരിക്കും. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് ഷാജി സി. ബേബി നന്ദിയും രേഖപ്പെടുത്തും. സ്പീക്കറും മുൻസ്പീക്കർമാരും സഭയിലെ അനുഭവങ്ങൾ പങ്കുവയ്ക്കും. നിയമസഭാ ജീവനക്കാരുടെ കലാപരിപാടികളും ‘കേരളം – ഏഴു പതിറ്റാണ്ടുകളുടെ ജനാധിപത്യയാത്ര’ ലഘുവീഡിയോ പ്രദർശനവും നടക്കും.

പി.എൻ.എക്‌സ്. 4591/2026

date