Skip to main content

പ്രവേശനം ആരംഭിച്ചു

ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ആശയവിനിമയ ശേഷിയും മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കായി ‘അസാപ് കേരള’ നടത്തുന്ന എസൻഷ്യൽ ഇംഗ്ലീഷ് സ്കിൽസ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാർഥികൾ, വീട്ടമ്മമാർ, ഉദ്യോഗാർഥികൾ, ജോലി ചെയ്യുന്നവർ തുടങ്ങിയവർക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 60 മണിക്കൂർ ദൈർഘ്യമുള്ള ഓഫ്‌ലൈൻ പരിശീലനമാണ്. 2,900 രൂപയാണ് കോഴ്സ് ഫീസ്. https://forms.gle/5BjHcJn84GxaATtQ6 എന്ന ലിങ്ക് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് ഫോൺ: 9495999721, 9544071284.

date