Skip to main content

ആയുർവേദ കോളേജിൽ സൗജന്യ ചികിത്സ

സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിലെ ശല്യതന്ത്ര വിഭാഗത്തിൽ വിവിധ രോഗങ്ങൾക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. മൂന്നാം നമ്പർ ഒ.പി.യിൽ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ചികിത്സ

തള്ളവിരൽ അനക്കുമ്പോഴും പിടിക്കുമ്പോഴും കൈത്തണ്ടയിൽ കടുത്ത വേദനയുണ്ടാക്കുന്ന ഡികുർവൻസ് രോഗത്തിന് സൗജന്യ ചികിത്സ ലഭ്യമാണ്. താൽപ്പര്യമുള്ളവർ 9980399139 എന്ന നമ്പറിൽ ബന്ധപ്പെടണം.
വൃക്കയിലെ കല്ല് ബാധിച്ചവർക്കും വേരിക്കോസ് വെയിൻ മൂലമുണ്ടാകുന്ന കാലിലെ വ്രണങ്ങൾക്കും സൗജന്യ ചികിത്സ ലഭിക്കും. വൃക്കയിലെ കല്ലിനുള്ള ചികിത്സയ്ക്ക് 9567637839 എന്ന നമ്പറിലും വേരിക്കോസ് വെയിൻ വ്രണത്തിനുള്ള ചികിത്സയ്ക്ക് 7736133756 എന്ന നമ്പറിലും ബന്ധപ്പെടാം.

date