Skip to main content

ഡിജിറ്റൽ സർവ്വേ 2.0: വാഹനങ്ങൾ മാസവാടകയ്ക്ക് നൽകാൻ ക്വട്ടേഷൻ ക്ഷണിച്ചു

 

 

തൃശ്ശൂർ ജില്ലയിൽ ഡിജിറ്റൽ സർവേ 2.0 സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി വിവിധ വില്ലേജുകളിലേക്ക് ടാക്സി പെർമിറ്റുള്ള വാഹനങ്ങൾ മാസവാടകയ്ക്ക് ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു.

 

തൃശ്ശൂർ, ചാവക്കാട്, കൊടുങ്ങല്ലൂർ, കുന്നംകുളം, മുകുന്ദപുരം താലൂടുകളിലെ വിവിധ വില്ലേജുകളിലേക്കാണ് 2026 നവംബർ രണ്ട് മുതൽ 2027 മാർച്ച് 31 വരെ അഞ്ച് മാസത്തേക്ക് വാഹനം ആവശ്യമുള്ളത്. താത്പര്യമുള്ള വ്യക്തികൾ/ വാഹന ഉടമകൾ ക്വട്ടേഷനുകൾ നവംബർ 12-ന് വൈകിട്ട് മൂന്നിനകം തൃശ്ശൂർ സർവെ (റെയ്ഞ്ച്) അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. ഫോൺ- 0487-2334459, 9446038503.

date