Skip to main content

ഭിന്നശേഷി കലാപ്രതിഭകൾക്ക് അവസരം; ജില്ലാതല ആർട്ട് ട്രൂപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 

 

കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ 'റിഥം' പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാതല ആർട്ട് ട്രൂപ്പുകൾ രൂപീകരിക്കുന്നു. സംഗീതം, നൃത്തം, പെർഫോമിംഗ് ആർട്‌സ്, വാദ്യോപകരണ സംഗീതം തുടങ്ങിയ കലാമേഖലകളിൽ കഴിവുള്ള, തൃശൂർ ജില്ലയിൽ സ്ഥിരതാമസക്കാരായ ഭിന്നശേഷി വ്യക്തികൾക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായപരിധി 45 വയസ്സാണ്.

 

യൂണിക് ഡിസെബിലിറ്റി ഐഡൻ്റിറ്റി കാർഡ് അല്ലെങ്കിൽ മെഡിക്കൽ ബോർഡ് നൽകുന്ന ഭിന്നശേഷി സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് അപേക്ഷയോടൊപ്പം ഹാജരാക്കണം. രണ്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിൽ അപേക്ഷയും അഞ്ച് മിനിറ്റിൽ കവിയാത്ത കലാപ്രകടനത്തിന്റെ വീഡിയോ അയച്ചു നൽകണം. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിദഗ്‌ധ സമിതിയുടെ നേതൃത്വത്തിലുള്ള നേരിട്ടുള്ള സ്ക്രീനിങ്ങിൽ പങ്കെടുക്കാം.

 

ട്രൂപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ സർക്കാർ പരിപാടികളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അവസരങ്ങളും, പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന വരുമാനവും ലഭ്യമാകുന്നതാണ്. താത്പര്യമുള്ളവർ അപേക്ഷയും മറ്റ് രേഖകളും വീഡിയോയും `dcetsrsid@gmail.com` എന്ന ഇമെയിൽ വിലാസത്തിലേക്ക് നവംബർ ഏഴിനകം സമർപ്പിക്കണം. ഫോൺ- +91 75938 78158.

 

 

date