Post Category
സംസ്ഥാന സ്കൂൾ കായിക മേള: ഇൻക്ലൂസീവ് സ്പോർട്സ് മെഡൽ ജേതാക്കളെ ആദരിച്ചു
സംസ്ഥാന സ്കൂൾ കായിക മേളയിൽ ഇൻക്ലൂസീവ് സ്പോർട്സ് വിഭാഗത്തിൽ മത്സരിച്ച് ജേതാക്കളായവരെ
പാറക്കൽ അബ്ദുല്ല എംഎൽഎ ഉപഹാരം നൽകി അനുമോദിച്ചു. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ അഞ്ച് വിദ്യാർത്ഥികൾക്ക് ഗോൾഡ് മെഡലും ഒരു വിദ്യാർത്ഥിക്ക് സിൽവർ മെഡലും ലഭിച്ചു. എമർജിംഗ് പ്ലെയർ ആയി തിരഞ്ഞെടുക്കപ്പെട്ട സാമിൻ ഷവായിസ്, ഗോൾഡ് മെഡലിസ്റ്റുകളായ റിഫാന ഇസ്മയിൽ,സന പർവീൻ, നിയത് ടി, ധ്യാഷമിക് എസ് എസ്, സിൽവർ മെഡൽ ജേതാവ് മുഹമ്മദ് സിനാസ് സി എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.
വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സി മുജിബു റഹ്‌മാൻ, തോടന്നൂർ ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റർ എം എം മുഹമ്മദ്, കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പാൾ അബ്ദുൽ നാസർ, രാഷ്ട്രീയ പാർട്ടിപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments