Skip to main content

റിഥം പദ്ധതി: ഭിന്നശേഷി കലാപ്രതിഭകൾക്ക് അവസരം 

 

സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷന് കീഴിൽ റിഥം പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലാതല ആർട്ട് ഗ്രൂപ്പുകൾ രൂപീകരിക്കുന്നു. സംഗീതം, നൃത്തം, പെർഫോമിങ് ആർട്സ്, വാദ്യോപകരണ സംഗീതം തുടങ്ങിയ കലാമേഖലകളിൽ കഴിവുള്ള ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് അപേക്ഷിക്കാം. പ്രായപരിധി: 45 വയസ്സ് 

ഭിന്നശേഷി തെളിയിക്കുന്നതിനായി യൂണിക് ഡിസെബിലിറ്റി ഐഡന്റിറ്റി കാർഡോ മെഡിക്കൽ ബോർഡ് നൽകുന്ന ഭിന്നശേഷി സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം.

രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ അപേക്ഷയും കലാപ്രകടനത്തിന്റെ അഞ്ച് മിനിറ്റിൽ കവിയാത്ത വീഡിയോയും അയയ്ക്കണം. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിദഗ്ധസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന നേരിട്ടുള്ള സ്ക്രീനിങ്ങിൽ പങ്കെടുക്കാം.

അപേക്ഷാഫോം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ www.socialsecuritymission.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. rhythmkozhikode@gmail.com എന്ന ഇ മെയിൽ വഴി അപേക്ഷയും മറ്റും രേഖകളും വീഡിയോയും സമർപ്പിക്കാം.

അപേക്ഷ സമർപ്പിക്കുന്നതിനായി ജില്ലാ സാമൂഹ്യനീതി ഓഫീസുമായും കോഴിക്കോട് സാമൂഹ്യ സുരക്ഷാ മിഷൻ റീജിയണൽ ഓഫീസുമായും ബന്ധപ്പെടാം. അപേക്ഷകൾ നവംബർ ഏഴിനകം സമർപ്പിക്കണം.
ഫോൺ:7593878162

date