Post Category
ഫെസിലിറ്റേറ്റര്‍ നിയമനം
പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പ്രവര്‍ത്തന പരിധിയിലുള്ള വിവിധ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന സാമൂഹ്യ പഠനമുറികളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. യോഗ്യരായ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ നവംബര്‍ 13 ന് രാവിലെ 10.30 ന് പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് വാക്-ഇന്‍ ഇന്റര്‍വ്യൂവിന് എത്തേണ്ടതാണ്
ഫോണ്‍- 9526665016.
date
- Log in to post comments