Post Category
അപേക്ഷ ക്ഷണിച്ചു
സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ നവംബർ 9ന് ആരംഭിക്കുന്ന ഒരു മാസത്തെ സൗജന്യ മ്യൂറൽ പെയിന്റിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18നും 50നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നവംബർ 6ന് നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണ് പരിശീലന സമയം. താൽപര്യമുള്ളവർ 0471-2322430, 8891228788 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.
date
- Log in to post comments