എന്നെ ഞാനാക്കിയത് സ്വന്തം നാട്ടുഭാഷ
ഒരു കലാകാരനെന്ന നിലയില്‍ തനിക്ക് നേട്ടങ്ങള്‍ സമ്മാനിച്ചത് സ്വന്തം നാട്ടുഭാഷ മലയാളമാണെന്ന് ഉണ്ണിരാജ പറഞ്ഞു. സ്നേഹത്തിന്റെ ഭാഷയാണിത്. സാധാരണക്കാരന്റെ ഭാഷയുടെ കോണുകളിലൂടെയാണ് കലാരംഗത്തും വളര്‍ന്നത്. ജീവിതത്തിന്റെ എല്ലാ വൈവിധ്യങ്ങളിലും ചേര്‍ത്തുപിടിക്കുന്നവരാണ് മലയാളികള്‍. ജാതിമത ഭേദങ്ങള്‍ ഏതുമില്ലാതെയും ഏവരെയും ചേര്‍ത്തുപിടിക്കാന്‍ ഈ നാടിന് കഴിയുന്നു. എവിടെ ചെന്നാലും മലയാളിയെന്ന നിലയില്‍ അഭിമാനം തോന്നിയിട്ടുണ്ട്. പുറത്തായിരിക്കുമ്പോഴും സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താനുള്ള മലയാളികളുടെ താല്‍പര്യം നാടിനോടും സംസ്‌കൃതിയോടുമുള്ള മമതയുടെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിന്റെ വൈവിധങ്ങളിലും നാടിന്റെ താളമുണ്ട്. ഇതൊരു ജീവതാളം കൂടിയാണ്. കലര്‍പ്പില്ലാത്ത ഈ തനിമകളില്‍ നിന്നുമാണ് സ്വന്തം വിലാസം രൂപപ്പെട്ട് വരുന്നതെന്നും മറിമായം ഫെയിം ഉണ്ണിരാജ പറഞ്ഞു. ഓണാഘോഷത്തോടനുബന്ധിച്ച നടന്ന വിവിധ മത്സര വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കലക്ട്രേറ്റ് സ്റ്റാഫ് കൗണ്‍സില്‍ പുതിയതായി രൂപീകരിച്ച വോയിസ് ഓഫ് കോര്‍ ഓര്‍ക്കസ്ട്രയുടെ ലോഞ്ചിങ്ങും നടന്നു. എ.ഡി.എം കെ. ബാലഗോപാലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി.അബ്ദുള്‍ കരീം, കലക്ട്രേറ്റ് ഹുസൂര്‍ ശിരസ്തദാര്‍ കെ.കെ.രാജേഷ് ഖന്ന എന്നിവര്‍ സംസാരിച്ചു.
- Log in to post comments