Skip to main content

ജില്ലാതല അറിയിപ്പുകൾ

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി സ്കോളർഷിപ്പ്

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളുടെ വിദ്യാർത്ഥികളായ മക്കളിൽ നിന്നും സ്കോളർഷിപ്പ്, ലാപ്ടോപ്പ് അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള തീയ്യതി നവംബർ 16 വരെ നീട്ടി. അപേക്ഷകൾ മതിയായ രേഖകൾ സഹിതം ജില്ലാ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0497 2705182.

പത്താമുദയം പഠിതാക്കളുടെ സംഗമവും പരീക്ഷ പരിശീലനവും ഏഴിന്

കണ്ണൂർ ജില്ലാ പഞ്ചായത്തും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നടപ്പിലാക്കുന്ന പത്താമുദയം സമ്പൂർണ്ണ പത്താംതരം തുല്യത പദ്ധതിയിലെ പഠിതാക്കളുടെ സംഗമവും പരീക്ഷ പരിശീലവും നവംബർ ഏഴ് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയി കുര്യൻ ഉൽഘാടനം ചെയ്യും. കണ്ണൂർ ഡയറ്റ് സീനിയർ ലക്ചറർ ഡോ പ്രമോദ് കെ നാറാത്ത് പരിശീലനത്തിന് നേതൃത്വം നൽകും. പത്താംതരം തുല്യതാ കോഴ്സിൽ പഠിക്കുന്ന എല്ലാ പഠിതാക്കളും പരിശീലനത്തിന് എത്തണമെന്ന് ജില്ലാ കോഡിനേറ്റർ ഷാജു ജോൺ അറിയിച്ചു.

പോത്തുകുട്ടി പരിപാലനം പരിശീലന ക്ലാസ്സ്

ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ ഒമ്പത് രാവിലെ 10.15 മുതല്‍ വൈകീട്ട് അഞ്ച് വരെ പോത്തുകുട്ടി പരിപാലനം വിഷയത്തില്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നവംബർ ഏഴ് വൈകീട്ട് നാല് മണിക്ക് മുമ്പായി പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് മാത്രമാണ് ക്ലാസ്സില്‍ പ്രവേശനം.  ഫോണ്‍: 0497 2763473.

ജില്ലാതല കുടിശ്ശിക അദാലത്ത്

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ജില്ലാതല കുടിശ്ശിക അദാലത്ത് ആരംഭിച്ചു. ഒക്ടോബർ 26 ന് തുടങ്ങി ആറുമാസം നീണ്ടു നിൽക്കുന്ന അദാലത്തിൽ പത്തുവർഷം വരെ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് പിഴയില്ലാതെ അംശദായ കുടിശ്ശിക അടച്ച് അംഗത്വം പുതുക്കാം.  ഒരു വർഷത്തിൽ കൂടുതൽ കുടിശ്ശികയുള്ളവർക്ക് തുക മൂന്ന് തവണകളായി അടക്കാം. ഫോൺ :0497 2970272.

 

പന്നിവളർത്തൽ; ഏകദിന പരിശീലനം

കേരളം സർക്കാരിൻ്റെ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ നവംബർ അഞ്ച് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ  പന്നി വളർത്തലിൽ ഏക ദിന സൗജന്യ പരിശീലനം നടത്തുന്നു.  പങ്കെടുക്കുവാൻ താൽപര്യം ഉള്ളവർ 0491- 2815454 നമ്പറിൽ ഓഫീസ് പ്രവൃത്തി സമയം വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പരിശീലനത്തിന് ഹാജരാകുമ്പോൾ ആധാർ കാർഡിൻറെ പകർപ്പ് നിർബന്ധമായും കൊണ്ടു വരണം.

സൗജന്യ പുനരധിവാസ പരിശീലന കോഴ്‌സ്

സൈനിക ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നുമാസത്തെ  സൗജന്യ പുനരധിവാസ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തലശ്ശേരി കെൽട്രോൺ നോളജ് സെൻ്ററിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫയർ ആൻ്റ്  ഇലക്ട്രോണിക്സ് സെക്യൂരിറ്റി സിസ്റ്റം മാനേജ്മെൻ്റ്, തളിപ്പറമ്പ് കെൽട്രോൺ നോളജ് സെൻ്ററിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് ആൻ്റ് വിഷ്വൽ ഇഫക്‌ട്സ് കോഴ്സു‌കളിലേക്ക് തൽപരരായ വിമുക്ത ഭടന്മാർ, വിധവകൾ, ആശ്രിതർ എന്നിവർക്ക് അപേക്ഷിക്കാം. മിലിട്ടറി സേവന സംബന്ധമായ രേഖകൾ, ആധാർകാർഡ്, അവയുടെ പകർപ്പുകൾ സഹിതം നവംബർ ആറ് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിർദ്ദിഷ്‌ട ഫോമിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2700069, 04602 205474, 9347915099.

വനിതകൾക്കുള്ള സൗജന്യ യോഗ പരിശീലനം തുടങ്ങി

ഇരിക്കൂർ ഗ്രാമപഞ്ചായത്തിന്റെയും ഇരിക്കൂർ ഗവ.ആയുർവേദ ഡിസ്‌പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന 'വനിതകൾക്ക്  യോഗപരിശീലനം ' പദ്ധതി   പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ മുഹമ്മദ് മാസ്റ്റർ ഉൽഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസിയത്ത്  ടീച്ചർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ എ പി ശ്രീകല, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കുഞ്ഞിമായിൻ മാസ്റ്റർ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സൗദ ദാമിസ്, പഞ്ചായത്തംഗങ്ങളായ  എം വി ജനാർദ്ദനൻ , ഷീബ പ്രമോദ്, കെ ആർ അഫീദ, ടി പി ആമിന,യോഗ പരിശീലക പി ജി രോഷ്നി എന്നിവർ സംസാരിച്ചു.25 പേർ വീതം അടങ്ങുന്ന രണ്ട് ബാച്ചിന് രണ്ട് പരിശീലകർ  യോഗപരിശീലിപ്പിക്കും.

 

 

date